---
title: "കണ്ണൂരിൽ കശുമാവിൻ തോട്ടത്തിൽ ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ"
english_title: "A couple hanged to death in a cashew plantation in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/103425/A couple hanged to death in a cashew plantation in Kannur"
published_at: "2023-03-16T18:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641311aee7414_IMG-20230316-WA0031.jpg"
keywords: []
---

# കണ്ണൂരിൽ കശുമാവിൻ തോട്ടത്തിൽ ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ

> **Lead Summary:** കണ്ണൂർ തിമിരിയിൽ കശുമാവിൻ തോട്ടത്തിൽ ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ. ഓലക്കണ്ണ് സ്വദേശി സന്തോഷ് ഭാര്യ ദീപ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു പേരുടെയും മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

## Article Content

കണ്ണൂർ തിമിരിയിൽ കശുമാവിൻ തോട്ടത്തിൽ ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ. ഓലക്കണ്ണ് സ്വദേശി സന്തോഷ് ഭാര്യ ദീപ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു പേരുടെയും മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

ആത്മഹത്വ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. ഇവർക്ക് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്നാണ് വിവരം. പൊലീസ് നടപടികൾക്ക് ശേഷമാണ് മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/103425/A couple hanged to death in a cashew plantation in Kannur)